കൊച്ചി: ഷിപ്റോക്കറ്റ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ആഗസ്റ്റ് 12 മുതൽ 14 വരെ നടക്കും. 885.5 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 731.985 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 92 രൂപ മുതൽ 97 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 154 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 154 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. ......
കൊച്ചി: എസ് ജാനകി തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ഗാനരംഗത്തെ ഒരു പ്രതിഭാസം ആയിരുന്നുവെന്ന് ജെറി അമൽദേവ് അഭിപ്രായപ്പെട്ടു. പ്രായത്തിനേക്കാൾ ഉപരി ,സംഗീതരംഗത്ത് തന്നെക്കാൾ ഏറെ സീനിയർ ആയിരുന്നു എസ് ജാനകി എന്നും തന്റെ ആദ്യത്തെ ഗാനം ഒരു മൂളിപ്പാട്ടോടുകൂടിയായിരുന്നു, പാടിക്കഴിഞ്ഞപ്പോൾ, വളരെ നന്നായിട്ടുണ്ട് ട്ടോ എന്ന് വളരെ സ്നേഹത്തോടെ അഭിനന്ദനം നൽകിയ വ്യക്തിത്വത്തിന് ഉടമയാണ് എസ് ജാനകി എന്ന് അദ്ദേഹം പറഞ്ഞു. ......
തിരുവൻവണ്ടൂ പഞ്ചായത്തിലെ പ്രളയബാധിതരായ ക്ഷീര കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഹ്യൂമൻ വേൾഡ് ഫോർ അനിമൽസ്
എന്ന സംഘടനയാണ് 103 ചാക്ക് കാലിത്തിറ്റ സൗജന്യമായി നൽകിയത്. തിരുവൻവണ്ടൂർ ക്ഷീര സംഘത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായി. ......
ചെങ്ങന്നൂർ. വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ചെങ്ങന്നൂർ മാതാപ്പള്ളിയുടെ പ്രതിഷ്ഠ പെരുന്നാൾ
സെന്റ് ഇഗ്നേഷ്യസ് കത്തീ ഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-മുതൽ 15-വരെ യുള്ള തീയതികളിൽ നടത്തും.
റവ.ജോൺ പോൾ എപ്പിസ്കോപ്പമുഖ്യ കാർമികത്വം വഹിക്കുo. ......
മഞ്ഞുമ്മൽ :വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനു വേണ്ടി ഏലൂർ, കടുങ്ങല്ലൂർ വില്ലേജുകളിൽ നിന്നും യാതൊരു ബദൽ സംവിധാനങ്ങളും ഇല്ലാതെ 2008 ൽ കുടിയിറക്കപ്പെട്ട 54 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജ് പ്രകാരം ആനുകൂല്യങ്ങൾ പൂർണ്ണമായും ലഭ്യമാക്കുവാൻ സ്വീകരിക്കുന്ന നിലവിലെ സർക്കാർ നടപടികൾ സ്വാഗതാർഹം ആണെങ്കിലും ജാഗ്രത തുടരണമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ ( പിഎസി) ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ പ്രസ്താവിച്ചു. മഞ്ഞുമ്മൽ 3 എഫ് ഹാളിൽ ചേർന്ന കുടുംബങ്ങളുടെ യോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ......
പാലക്കാട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു.ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി , വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങളാണ് കൊല്ലങ്കോട്ടെത്തിയത്. ഹരിതാഭവും മലനിരകളും നിറഞ്ഞ കൊല്ലങ്കോടിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി മനോഹാരിത കളിക്കാർക്ക് ഒരുപോലെ മാനസികമായ ആശ്വാസവും വരും മത്സരങ്ങൾക്കായുള്ള പുതിയൊരു ഊർജ്ജവും പകർന്നുനൽകി.വിജയകരമായ ബോണ്ടിങ് സെഷന് ശേഷം, ആലപ്പി റിപ്പിൾസ് ടീം ഡോക്ടറായ ഡോ. ......
എറണാകുളം : കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ചേർന്ന് പ്രഖ്യാപിച്ച ആഗസ്റ്റ് 10 ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്ര ട്രേഡ് യൂണിയനായ എഐയുടിയുസിയും ദേശീയ കർഷകപ്രസ്ഥാനമായ എഐകെകെഎംഎസും ചേർന്ന് പ്രകടനവും യോഗവും നടത്തി. മേനകയിൽ നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. ......
ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ പുതിയ ക്രമീകരണം. ദേശീയഗാനത്തിന് മുൻപായി ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിച്ച ശേഷമായിരിക്കും പതിവ് ചടങ്ങുകൾ നടക്കുക. ......
കൊച്ചി : ലോക നാടക വേദിയിൽ നടക്കുന്ന പരീക്ഷണ നാടകങ്ങളുടെ അനുകരണം മലയാള നാടകവേദിക്ക് മുതൽകൂട്ടാകുമെന്ന് സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയുമായ സഹീർ അലി പറഞ്ഞു.കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനുമായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന കെടാമംഗലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന നാടകവേദിയും സമകാലിക രംഗപരീക്ഷണങ്ങളും എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പുരോഗമന പ്രസ്ഥാനത്തിനും വളർച്ചക്കുള്ള ഇടമൊരുക്കിയതിൽ നാടക വഴികൾ നൽകിയ സംഭാവന ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. നാടക വേദിക്ക് തളർച്ചയില്ലെന്നും പുതിയ കാലത്തും മികച്ച പ്രൊഫഷണൽ . ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 82 കേസുകളിലായി 87 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8781 ആയി ഉയര്ന്നു. ......